പൃഥ്വിരാജും രഞ്ചിനി ഹരിദാസും മലയാളിയുടെ ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സിന്റേയും പാവം സന്തോഷ് പണ്ടിറ്റ് മല്ലൂസിന്റെ സുപ്പീരിയോരിറ്റിയുടേയും ഇരകളായി മാറി. സന്തോഷ് തന്റെ സര്‍ഗ്ഗവേദന താങ്ങാനാകാതെ സന്തോഷിച്ച് പടച്ച് വിട്ട സിനിമയുടെ കലാമേന്മ കണ്ട് താങ്ങാനാകാതെ പയ്യന്മാര്‍ കീബോര്‍ഡില്‍ പിയാനോ വായിച്ചപ്പോഴാണ് സത്യത്തില്‍ മലയാളിയുടെ മാതൃഭാഷ പലരും തിരിച്ചറിഞ്ഞത്. സന്തോഷ് അയാളുടെ നിലവാരം കാണിച്ചു. കമന്റടിച്ചവര്‍ അവരുടേയും. സന്തോഷിനെതിരെ തീ തുപ്പുന്ന ഒരു വെളിച്ചപ്പാടും സാമൂഹിക വിപത്തുക്കളായി കാണേണ്ട മിക്ക സീരിയലുകള്‍ക്കെതിരെയും മൗനമാചരിക്കുന്നത് അവര്‍ മാതൃഭാഷ മറന്നതുകൊണ്ടാവില്ല. അവര്‍ കണ്ണുനീര്‍,ഏഷണി,വിലാപ,കുശുമ്പ്,കുന്നായ്മ സീരിയലുകളുടെ ആരാധകരായിരിക്കാം. അവരുടെ സ്ഥാനം സന്തോഷിന് മുകളിലും സീരിയലുകള്‍ക്ക് താഴെയുമാണെന്ന് വേണം കരുതാന്‍....
Thursday, 17 November 2011
Subscribe to:
Post Comments (Atom)
"പൃഥ്വിരാജും രഞ്ചിനി ഹരിദാസും മലയാളിയുടെ ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സിന്റേയും പാവം സന്തോഷ് പണ്ടിറ്റ് മല്ലൂസിന്റെ സുപ്പീരിയോരിറ്റിയുടേയും ഇരകളായി മാറി"
ReplyDelete+1