Saturday, 7 November 2009

സര്വ്വ മതസമ്മേളനം : സെന്റ് തോമസ്സ് കോളേജ് പാലാ(1984)

1-2-1984 ല്പാലാ സെന്റ് തോമസ്സ് കോളേജില്വച്ച് സംഘടിപ്പിക്കപ്പെട്ട സര്വ്വ മതസമ്മേളനത്തില്വച്ച് ഡോ:പി.ചിദംബരനാഥ് സനാതനമായ ഹിന്ദുധര്മ്മം എന്ന വിഷയത്തേപ്പറ്റി പ്രസംഗിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗം അന്ന് വിവാദമാകുകയും എല്ലായ്പ്പോഴുമെന്നതുപോലെ ക്രമേണ വിസ്മരിക്കപ്പെടുകയും ചെയ്തു. അബോധത്തിന്റെ ആലസ്യപൂര്ണമായ മായക്കാഴ്ച്ചകളില്ആണ്ടുപോയ ചിലരെയെങ്കിലും വാക്കുകള്അസ്വസ്ഥരാക്കി...അനാവശ്യരക്തച്ചൊരിച്ചിലുകളും മതവൈരങ്ങളും പുതുമയില്ലാക്കാഴ്ച്ചകളായ ഇന്ന് വാക്കുകള്കൂടുതല്പ്രസക്തമാണെന്ന് തോന്നുന്നതുകൊണ്ട് പഴയ പ്രസംഗം താഴെ കൊടുക്കുന്നു.

പൂജ്യന്മാരായിരിക്കുന്ന എന്റെ ഗുരുക്കന്മാരെ, ബഹുമാനപ്പെട്ട അദ്ധ്യക്ഷന്‍, പ്രീയപ്പെട്ട സഹോദരീ സഹോദരന്മാരെ,

ഇന്ന് നാം ഇവിടെ കൂടിയിരിക്കുന്നത് വിവിധ മതങ്ങളേപ്പറ്റിയുള്ള അഭിപ്രായങ്ങളും അനുഭവങ്ങളും പരസ്പരം കൈമാറുന്നതിനുവേണ്ടിയാണല്ലോ. മതം എന്ന വാക്കിന്റെ അര്ത്ഥംതന്നെ ആദ്യം ചിന്തിക്കേണ്ടിയിരിക്കുന്നു. മതം എന്നതിനെ ഫിസിക്സ്, കെമ്സ്ട്രി, ബയോളജി എന്നിവയേപ്പോലെയുള്ള ഒരു ശാസ്ത്രമായി ഞാന്കാണുന്നു. ഫിസിക്സ് എനര്ജിയേപ്പറ്റിയും കെമിസ്ട്രി വസ്തുഘടനയേപ്പറ്റിയും ബയോളജി ജീവികളേപ്പറ്റിയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ സമസ്ത പ്രപഞ്ചത്തേയും നിയന്ത്രിക്കുന്ന ഈശ്വരനേപ്പറ്റിയുള്ള ഒരു ശാസ്ത്രീയ പഠനമാകുന്നു മതം.

ശാസ്ത്രീയപഠനം എന്നുപറയുമ്പോള്തിയറിയും പ്രാക്ടിക്കലും ഉള്ക്കൊള്ളുന്നു. പ്രാക്ടിക്കല്ചെയ്ത് തെളിയിക്കാന്കഴിയാത്ത തിയറിയെ അംഗീകരിക്കാന്സാധ്യമല്ല. ഒരു ശാസ്ത്രത്തില്അന്ധമായ വിശ്വാസത്തിന്റെ ആവശ്യം ഇല്ല. അതുപോലെതന്നെ മതമെന്ന ശാസ്ത്രത്തിലും അന്ധമായ വിശ്വാസത്തിന്റെ ആവശ്യമില്ല. ഭൂമിയില്ഒരാള്ഈശ്വരനെ കാണുകയും സംസാരിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെന്നുവരുകില്ശാസ്ത്ര തത്വപ്രകാരം ഈശ്വരനെ കാണുവാനും സംസാരിക്കുവാനും അനുഭവിക്കുവാനും ഉള്ക്കൊള്ളുവാനും മറ്റുള്ളവര്ക്കും സാധിക്കണം.

അങ്ങനെയുള്ളതായ ഈശ്വരന്എല്ലാ ജീവജാലങ്ങളേയും ഒരുപോലെ കരുതുന്നവനും സ്നേഹിക്കുന്നവനും ആയിരിക്കും. സര്വ്വശക്തനും സ്നേഹനിധിയുമായിരിക്കുന്ന ഈശ്വരന്ഹിന്ദുവിനേയും ക്രിസ്ത്യാനിയേയും മുസല്മാനേയും യഹൂദനേയും ഒരുപോലെ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യും.

ഭാരതത്തിലെ വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈശ്വരനെ ദര്ശിച്ച് സംസാരിച്ച് അനുഭവിച്ചിട്ടുള്ള ധൃവന്‍, പ്രഹ്ളാദന്‍, അര്ജ്ജുനന്‍, നാരദന്മുതലായവരുടെ ചരിത്രങ്ങള്ഉണ്ട്.

ഓള്ഡ് ടെസ്റ്റമെന്റില്‍(പഴയ നിയമത്തില്‍)മോസ്സസ്സ് ഈശ്വരനെ ദര്ശിച്ച് സംസാരിച്ചതായി പറയുന്നു. ന്യൂ ടെസ്റ്റമെന്റില്‍(പുതിയ നിയമം)മേരീ പുത്രനായ, മനുഷ്യപുത്രനായ ഈശോ സ്വര്ഗ്ഗസ്ഥനായ പിതാവിന്റെ(ഈശ്വരന്റെ)സാന്നിധ്യം അനുഭവിച്ചതായി എഴുതിയിരിക്കുന്നു.

ഖുറാനില്അള്ള(ഈശ്വരന്‍)പ്രവാചകനായ മുഹമ്മദിനോട് സംസാരിച്ചതായി പറയുന്നു.

പത്തൊന്പതാം നൂറ്റാണ്ടിന്റെ ഉത്തരാത്ഥത്തില്ജീവിച്ചിരുന്ന ശ്രീരാമകൃഷ്ണപരമഹംസന്ഈശ്വരനെ കണ്ടിട്ടുണ്ട് എന്ന് പറയുന്നു.

അഭിപ്രായങ്ങളെല്ലാം നാം മാനിക്കേണ്ടിയിരിക്കുന്നു. മുന്പറഞ്ഞതായ വ്യക്തികള്ക്കെല്ലാം ഈശ്വരനെ കാണുവാനും അനുഭവിക്കുവാനും സാധിച്ചിട്ടുണ്ടെങ്കില് ഈശ്വരനെ കാണുവാനും സംസാരിക്കുവാനും അനുഭവിക്കുവാനും നമുക്കും അവകാശമുണ്ടെന്ന് യുക്തിവാദത്തിലൂടെ സ്ദ്ധാന്തിക്കാം.

ഈശ്വരദര്ശനം കിട്ടിയിട്ടുള്ള വ്യക്തികള്ഏത് പ്രക്രിയ(procedure) അനുഷ്ടിച്ചാണോ ഈശ്വരനെ കണ്ടത്, പ്രക്രിയ നാമും അനുഷ്ടിച്ചാല്നമുക്കും ഈശ്വരനെ കാണുവാന്സാധിക്കണം, അങ്ങനെ ചെയ്തിട്ടും ഈശ്വരദര്ശനം കിട്ടുന്നില്ല എന്നുവരുകില് പ്രക്രിയ(procedure) ചെയ്ത രീതിയില്എന്തോ തെറ്റുണ്ട് എന്ന് തീരുമാനിക്കാം. ഇതാണ് ഭാരതീയ ദര്ശനം. കെമിസ്ട്രി പ്രഫസ്സര്ഹൈഡ്രജനും ഓക്സിജനും കൂട്ടിയോജിപ്പിച്ച് വെള്ളമുണ്ടാക്കുന്നു. ഊര്ജ്ജതന്ത്രജ്ഞന്അന്തരീക്ഷത്തെ തണുപ്പിക്കുമ്പോള്വെള്ളമുണ്ടാകുന്നു. പ്രകൃതി ശാസ്ത്രജ്ഞന്ഇലകളില്നടത്തുന്ന പ്രവര്ത്തനങ്ങളുടെ ഫലമായി ജലം ഉണ്ടാകുന്നതായി കാണിക്കുന്നു. രസതന്ത്രജ്ഞന്റേയും ഊര്ജ്ജതന്ത്രജ്ഞന്റേയും പ്രകൃതി ശാസ്ത്രജ്ഞന്റേയും പരീക്ഷണങ്ങള്വ്യത്യസ്തങ്ങളായിരുന്നു. എന്നാലും എല്ലാവര്ക്കും കിട്ടിയത് വെള്ളം തന്നെയാണ്.

ഇതുപോലെതന്നെ ഭാരതീയനും ഇസ്രയേല്ക്കാരനും റോമാക്കാരനും അറേബ്യക്കാരനും വ്യത്യസ്തമായ മാര്ഗ്ഗങ്ങളിലൂടെ ഒരേ ഈശ്വരനെത്തന്നെ പ്രാപിക്കുവാന്സാധിക്കും. സര്വ്വ ശക്തനായ ഈശ്വരന്തന്റെ സമസ്ത സൃഷ്ടിജാലങ്ങളേയും ഒരച്ഛന്തന്റെ മക്കളെയെന്നപോലെ ഒരുപോലെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യും. എന്നാല്അറിവില്ലായ്മകൊണ്ട് ചില കുട്ടികള്പറയും പിതാവ് എന്റേത് മാത്രമാണ, പിതാവിന് എന്നോട് മാത്രമേ സ്നേഹമൊള്ളു എന്ന്. തന്റെ സഹോദരന് പിതാവില്ലെന്നും, പിതാവിന് അവനോട് സ്നേഹമില്ലെന്നും പിതാവ് അവനെ ശിക്ഷിക്കുമെന്നും അറിവില്ലാത്ത മകന്പറയും. പിതാവ്, ഇപ്രകാരം പറയുന്ന പുത്രനോട്

സഹതപിക്കുകയും, ഇവന്പറയുന്നത് ഇവന് അറിവില്ലാത്തതിനാലാണെന്നും ഇവന് നല്ല അറിവ് ഉണ്ടാകണമെ എന്നും സ്നേഹനിധിയായ പിതാവ് ആഗ്രഹിക്കും.

അടുത്തതായി എനിക്ക് ആധികാരികമായി പറയുവാനുള്ളത് ഈശ്വര ദര്ശനം നമുക്ക് കിട്ടുമൊ ഇല്ലയൊ എന്നുള്ളതിനേക്കുറിച്ചാണ്. ഞാന്പറയുന്നു നാമെല്ലാം ഈശ്വരദര്ശനം കിട്ടുവാന്അര്ഹരാണെന്ന് ഭാരതീയനും, ഇസ്രയേലിക്കും, റോമാക്കാരനും അറേബ്യക്കാരനും ഈശ്വരദര്ശനം കിട്ടും. ഞാന്ഒരു ഈശ്വരാന്വേഷകനായും, യുക്തിവാദിയായും നിരീശ്വരവാദിയായും എം സി ജോയസഫിന്റേയും കോവൂരിന്റേയും ഇടമറുകിന്റേയും അനുയായിയായും നടന്നിട്ടുണ്ട്. ഈശ്വരനെ അന്വോഷിച്ച് അമ്പലങ്ങളിലൂടെയും പള്ളികളിയൂടെയും ശ്മശാനങ്ങളിലൂടെയും അലഞ്ഞ് തിരിഞ്ഞിട്ടുണ്ട്. അവസാനം നാമേവരും പരസ്പരം ഇവിടെ കാണുന്നതിനേക്കായിലും വ്യക്തമായി ഈശ്വരനെ ഞാന്ദര്ശിച്ചിട്ടുണ്ട്. അരൂപിയായും നാമാതീതനായും ഈശോയായും ശിവനായും കാളിയായും, പാര്വ്വതിയായും സരസ്വതിയായും ഞാന്ദര്ശിച്ചിട്ടുണ്ട്.

ഈശ്വരാന്വേഷണ കാലഘട്ടത്തില്ഉള്ളതായ അനുഭവങ്ങള്അനുഭവിച്ചിട്ടുള്ളവര്ക്കുമാത്രമെ മനസ്സിലാവുകയുള്ളു. ലൗകികരായ നമ്മുടെ സഹോദരങ്ങള്ക്ക് അനുഭവങ്ങല്ഭ്രാന്തായി തോന്നും. വഴിതെറ്റി നടക്കുന്ന സഹോദരനെ ഊളന്പാറയിലൊ കുതിരവട്ടത്തോ കൊണ്ടുപോയി ചികിത്സിക്കണമെന്ന് സ്നേഹനിധിയായ സഹോദരന്മാര്ക്ക് തോന്നാം ഈശ്വരാന്വേഷണം എന്ന ശാസ്ത്രീയ പ്രക്രിയയേപറ്റി സഹോദരന്മാര്ക്കോ മനശാസ്ത്രജ്ഞന്മാര്ക്കൊ അറിവില്ലല്ലോ..അവര്ക്ക് ഭൗതിക ശാസ്ത്രങ്ങളേപ്പറ്റിയും വിദേശത്തുനിന്ന് കിട്ടിയ വിദ്യാഭ്യാസത്തേപ്പറ്റിയും മാത്രമെ അറിവുള്ളല്ലൊ. ലൗകിക സുഖഭോഗങ്ങളില്മുഴുകിയ അവര്ക്ക് അദ്ധ്യാത്മിക ജീവിതചര്യകളേപ്പറ്റി മനസ്സിലാക്കുവാന്സാധിക്കുകയില്ല. സര്വ്വ ശക്തനായ ഈശ്വരാ... സ്വര്ഗ്ഗസ്ഥനായ പിതാവേ ഇവരോട് പൊറുക്കേണമേ എന്നുമാത്രമേ പ്രാര്ത്ഥിക്കാനുള്ളു.

ബൈബിള്വായിച്ച് പഠിച്ച് കൊന്തയും ധരിച്ച് ഈശോയെ അന്വേഷിച്ച് പള്ളികളിലൂടെ നടന്നപ്പോള്ചില സഹോദരന്മാര്പറഞ്ഞു. മാമോദീസ മുങ്ങുക എന്ന കടമ്പ കടന്നാല്മാത്രമെ ക്രിസ്ത്യാനിയാകുവാനും ഈശോയെ കാണുവാനും സാധിക്കുകയുള്ളു എന്ന്.

മാമോദീസ മുങ്ങാതെതന്നെ ഈശോയെ സ്വന്തമാക്കാമെന്നും ക്രിസ്തുദേവന്റെ മുന്നില്ഒരു സത്യക്രിസ്ത്യാനിയാകാമെന്നും എന്റെ ജീവിതാനുഭവത്തിലൂടെ ഞാന്വിശ്വസ്സിക്കുന്നു.

ഒരു അദൈ്വത വേദാന്തിയായ ഞാന്ഈശോയുടെ ബൈബിളിനെ, പുതിയ നിയമത്തെ വേദാന്ത ശാസ്ത്രത്തിലെ ഒരു ഉയര്ന്ന ഗ്രന്ഥമായി കണക്കാക്കുന്നു. ബൈബിളിന്റെ വേദാന്തപരമായ അര്ത്ഥം ഗ്രഹിക്കണമെങ്കില്ഈശ്വരാന്വേഷണമെന്ന വിദ്യാഭ്യാസശാഖയുടെ, മതം എന്ന ശാസ്ത്രത്തിന്റെ, ബാലപാഠങ്ങളെങ്കിലും പഠിച്ചിരിക്കണം. നാം സാധാരണ ബൈബിള്പഠിക്കുന്നത് നാലാം സ്റ്റാന്റേഡ് കാരന്ഷേക്സ്പിയര്പഠിക്കുന്നത്പോലെയാണ്. അതിനാല്പലര്ക്കും ബൈബിളിന്റെ അര്ത്ഥം മനസ്സിലാക്കുവാന്സാധിക്കുന്നില്ല. എന്നിട്ട് കിണറ്റിലെ തവളകളേപ്പോലെ പരസ്പരം കലഹിക്കുകയും രക്തച്ചൊരിച്ചിലുകള്ഉണ്ടാക്കുകയും ചെയ്യുന്നു.

അടുത്തതായി എനിക്ക് പറയുവാനുള്ളത് നാമും നമ്മുടെ ശരീരവും ഈശ്വരനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്. എല്ലാ മതങ്ങളിലും വിശദീകരണം ആവശ്യപ്പെടുന്ന ചില ചോദ്യങ്ങളാണ്...ഞാന്ആരാണ്..? ഞാന്എങ്ങിനെ ഉണ്ടായി..? മരണം എന്നാല്എന്താണ്...? മരണശേഷം ശരീരത്തിന് എന്ത് സംഭവിക്കുന്നു...? മരണശേഷം എനിക്ക് എന്ത് സംഭവിക്കുന്നു...? Doomsday(വിധിദിവസം) എന്നാല്എന്താണ്...? ഞാനും ദൈവവും തമ്മിലുള്ള ബന്ധം എന്താണ്...? പാപം എന്നാല്എന്താണ്..? സ്വര്ഗ്ഗം, നരകം, മോക്ഷം എന്നൊക്കെ പറഞ്ഞാല്എന്താണ്..? വിവാഹം എന്ന കൂദാശഎന്താണ്...? സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം പാപമാണൊ...? ഇതുപോലെ ആയിരമായിരം ചോദ്യങ്ങള്ഓരോ മത വിശ്വാസ്സിക്കും ഉണ്ടാകാറുണ്ട്. ചോദ്യങ്ങള്ക്കെല്ലാം വ്യക്തവും ശാസ്ത്രീയവും യുക്തിക്ക് ചേരുന്നതും മനുഷ്യപുത്രരായ മനുഷ്യജീവികള്ക്ക് ലോകത്തില്ഭയം കൂടാതെ ജീവിക്കുവാന്സഹായിക്കുന്നതുമായ ഉത്തരങ്ങള്സനാതനധര്മ്മം വ്യക്തമായി നല്കുന്നുണ്ട്.

പ്രപഞ്ചത്തിലെ സകല വസ്തുക്കളും പഞ്ചഭൂത നിര്മ്മിതമാണെന്നും അവയിലെല്ലാം അധിവസിച്ചുകൊണ്ട് അവയെ ഭരിക്കുന്ന ഒരു ശക്തി വിശേഷം, അതായത് ജീവാത്മാവ് ഉണ്ടെന്നും ഒരു ഹിന്ദു വിശ്വസിക്കുന്നു. പഞ്ചഭൂത നിര്മ്മിതമായ ശരീരങ്ങള്ക്ക് കേട് സംഭവിക്കുമ്പോള്‍, അല്ലെങ്കില്ഉപയോഗ ശൂന്യമാകുമ്പോള്അവയില്കുടികൊണ്ടിരിക്കുന്നതായ ജീവാത്മാവ് ഉപയോഗശൂന്യമായ ശരീരത്തെ ഉപേക്ഷിക്കുന്നു. പ്രക്രിയക്ക് മരണം എന്നുപറയുന്നു. ജീവാത്മാവ് പുതിയ ഉന്മേഷത്തോടും സന്തോഷത്തോടും കൂടി വേറൊരു പുതിയ ശരീരത്തെ സ്വീകരിക്കുകയും പുതിയ ശരീരത്തിലൂടെ ജീവിതയാത്ര തുടരുകയും ചെയ്യും. ജീവാത്മാവ് പുതിയ ശരീരത്തോടുകൂടി പ്രപഞ്ചത്തില്ജീവിതം തുടങ്ങുന്നതിന് ജനനം എന്നുപറയുന്നു.

ഒരു ജീവിതത്തിലെ വിധിദിവസം(Doomsday) അവന്റെ മരണ ദിവസമാകുന്നു. ഹിന്ദു മരണദിവസത്തെ ഭയപ്പെടുന്നില്ല. വിധിദിവസം, ഓരോ ആത്മാവിനും കിട്ടുന്ന വിധി, ജന്മത്തിലെ കര്മ്മങ്ങളുടെ തുടര്ച്ചക്കായി നിനക്കിഷ്ടവും അനുകൂലവുമായ ഒരു പുതിയ ശരീരം സ്വീകരിച്ചുകൊള്ളുക എന്നുള്ളതാണ്. വിധിയില്സനാതന ധര്മ്മവിശ്വാസി സന്തോഷിക്കും.

ഭൗതിക സുഖങ്ങള്കൂടുതല്ആഗ്രഹിച്ച് ജീവിക്കുന്ന ഒരു മനുഷ്യന് ജന്മത്തില്തന്നെയോ അല്ലെങ്കില്അടുത്ത ജന്മത്തിലൊ കൂടുതല്കൂടുതല്ഭൗതിക സുഖങ്ങള്കിട്ടും. ലൗകിക സുഖങ്ങളെ സ്വര്ഗ്ഗം എന്ന് മനുഷ്യന്കുതുന്നു. സ്വര്ഗ്ഗീയ സുഖത്തേക്കാളും അഭികാമ്യമായ ഒരു സുഖമുള്ളതായി വേദാന്തി വിശ്വസിക്കുന്നു. അവസ്ഥക്ക് മോക്ഷം എന്ന് പറയുന്നു. മോക്ഷമെന്ന അവസ്ഥയില്ഞാന്എന്ന് അഭിമാനിക്കുന്ന ജീവാത്മാവും ഈശ്വരന്എന്ന പരമാത്മാവും ഒന്നായിത്തീരുന്നു. അതായത് ഞാനും എന്റെ പിതാവും ഒന്നായിത്തീരുന്നു. അതായത് I and my father are one എന്ന നിലയില്എത്തുന്നു. നിലയില്എത്തിയ വ്യക്തി പറയുന്നു. “അഹം ബ്രഹ്മാസ്മി’’. നിലയില്എത്തുവാന്വേണ്ടിയാണ് മനുഷ്യന്ശരീരം ഉപയോഗിക്കേണ്ടത്. ശരീരത്തില്ഇരിക്കുമ്പോള്ത്തന്നെ ഞാനും എന്റെ സ്വര്ഗ്ഗസ്ഥനായ പിതാവും ഒന്നാണ്, രണ്ടല്ല എന്ന ബോധത്തിലേക്ക് ഉയരുന്നവരെ ജീവന്മുക്തര്എന്ന് പറയുന്നു.. അതായത് ജീവിച്ചിരിക്കുമ്പോള്തന്നെ മുക്തി ലഭിച്ചവര്‍.

ഒരു ഹിന്ദുവിന്റെ ജീവിത കാലഘട്ടത്തെ നാലായി തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗ്രഹസ്ഥാശ്രമം, വാനപ്രസ്ഥം സന്യാസം. ഹിന്ദുവിന്റെ ജീവിതത്തില്നിര്ണായകമായ പങ്കുവഹിക്കുന്ന വ്യക്തികളാണ് പുരോഹിതന്മാരും ഋഷിമാരും സന്യാസിമാരും. ഇതില്പുരോഹിതന്മാര്ക്കും ഋഷിമാര്ക്കും കുടുംബജീവിതം അനുവദിച്ചിട്ടുണ്ട്.

ഒരു ഹിന്ദു സ്ത്രീപുരുഷന്മാര്തമ്മിലുള്ള ലൈംഗികവേഴ്ച ഒരു പാപമായി കരുതുന്നില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള വേഴ്ച ജീവാത്മാവും പരമാത്മാവും തമ്മിലുള്ള യോജിപ്പായി ഹിന്ദു വിശ്വസിക്കുന്നു. വേഴ്ചയില്ഇന്ദ്രിയങ്ങള്ക്ക് അല്പ്പം സുഖമുണ്ടായാല്അത് പാപമായി ഹിന്ദു വിശ്വസിക്കുന്നില്ല, മാത്രമല്ല സുഖം പരമാനന്ദസായൂജ്യമായിത്തന്നെ ഹിന്ദു കരുതുന്നു. ജീവാത്മ-പരമാത്മ ഐക്യത്തിലൂടെയുണ്ടാകുന്ന മനുഷ്യപുത്രനെഅമൃതസ്യപുത്ര’’ എന്ന് സംബോധന ചെയ്യുന്നു. അതായത് മനുഷ്യന്പാപത്തിന്റെ ഫലമാണെന്ന് ഹിന്ദു ഒരിക്കലും സമ്മതിക്കുകയില്ല.

പ്രപഞ്ചത്തിലുള്ള കോടാനുകോടി സൃഷ്ടികള്ഉള്ളതില്മനുഷ്യജന്മം ഈശ്വര സാക്ഷാത്കാരത്തിനുവേണ്ടി മാത്രമുള്ളതായി ഹിന്ദു വിശ്വസ്സിക്കുന്നു. അത്ര ശ്രേഷ്ടമായ മനുഷ്യജന്മം കിട്ടിയതിന് ശേഷവും, വിശിഷ്ടമായ ശരീരം ഉപയോഗിച്ച് ഭൗതിക ലൗകിക സുഖങ്ങള്മാത്രം അനുഭവിച്ച് ആസ്വദിക്കുന്ന മനുഷ്യമൃഗങ്ങളേപ്പറ്റി എന്തുപറയുവാനാണ്. അടുത്ത ജന്മങ്ങളില്അവരും ഭൗതിക ജീവിത സുഖങ്ങളില്കഴമ്പില്ലെന്ന് മനസ്സിലാക്കി ഈശ്വര സാക്ഷാത്കാരത്തിനുവേണ്ടി മനസ്സ് തിരിക്കുമെന്ന് വിശ്വസിക്കാം.

ഇതാണ് സനാതനധര്മ്മമായ ഹിന്ദു ധര്മ്മത്തിന്റെ ഒരു എകദേശ രൂപരേഖ. സനാതന ധര്മ്മത്തില്ഈശ്വരവിശ്വാസിക്കും, നിരീശ്വരവാദിക്കും, യുക്തിവാദിക്കും, യഹൂദനും, കൃസ്ത്യാനിക്കും അവകാശമുണ്ട്. ഓരോരുത്തര്ക്കും അവരവരുടേതായ വിശ്വാസം അനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു ഹിന്ദുവിന് സ്വര്ഗ്ഗത്തിലേക്കും നരകത്തിലേക്കും മോക്ഷത്തിലേക്കും പുരോഗമിക്കുവാനുള്ള മാര്ഗ്ഗം അവന് തന്നത്താനെ തുറക്കുവാന്സാധിക്കും. അന്യനായ ഒരാളുടെ ശുപാര്(Recommendation) അവന് ആവശ്യമില്ല.

ഇത്ര വിശാലമായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന സനാതന ഹിന്ദുധര്മ്മം ഹിന്ദുമഹാസമുദ്രം മുതല്ഹിമാലയം വരെ നീണ്ട്, പരന്ന്, വിടര്ന്ന് കിടക്കുന്ന ഭാരത മാതാവിന്റെ സന്തതികളായ നാം ഏവര്ക്കും ജന്മാവകാശമായി കിട്ടിയിട്ടുള്ള പൈതൃക സ്വത്താണ്. മഹനീയമായ പൈതൃകത്തെ ആരെങ്കിലും അറിവില്ലാതെ നിഷേധിച്ചാലും പൈതൃകം ജന്മനാല്അവന് ലഭിച്ചിട്ടുള്ളതാണ്. അതായത് ഭാരതഭൂമിയിലെ ഹിന്ദുവും ,മുസ്ലീമും, കൃസ്ത്യാനിയും, നിരീശ്വരവാദിയും നക്സലൈറ്റും സഹോദരന്മാര്തന്നെയാണ്. അവര്എല്ലാം ഭാരതമാതാവിന്റെ ഉദരത്തില്ജനിച്ച സഹോദരന്മാര്തന്നെയാണ്. അവര്എല്ലാം ഹിന്ദുക്കള്തന്നെയാണ്. അവര്എല്ലാവരും ഒരേ സത്തയെ വ്യത്യസ്ത കോണുകളില്നിന്ന് നോക്കുന്നവര്മാത്രമാണ്. അതായത്ഏകം സത് വിപ്രാബഹുദാവദന്തി’’ എന്ന് മാത്രം.

ലോകത്തിലുള്ള മനുഷ്യസമൂഹത്തെ മുഴുവന്മതങ്ങളുടേയും, ഉപ മതങ്ങളുടേയും, ജാതിയുടേയും ഉപജാതിയുടേയും പേരില്തിരിച്ചുതിരിച്ചു നിര്ത്തി പ്രത്യേകം പ്രത്യേകം തീയേറ്ററുകളില്കയറ്റി നട്ടുച്ചക്ക് മാറ്റിനി കാണിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്. ഓരോ കൂടാരത്തിലും ഉള്ളവര്വിചാരിക്കുന്നു അവര്അന്ധകാരത്തില്ആണെന്നും സ്ക്രീനില്കാണിന്ന വെളിച്ചം മാത്രമെ സത്യമായിട്ടുള്ളു എന്നും. കൂടാരത്തിനു പുറത്ത് കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്നതായ സൂര്യ പ്രകാശത്തിലേക്ക് നോക്കുവാന് കൂടാരം സഷ്ടിച്ച് മാറ്റിനി കാണിച്ചുകൊണ്ടിരുക്കുന്നവര്അനുവദിക്കുന്നില്ല. കൂടാരങ്ങളില്നിന്നും മാറ്റിനിക്കുശേഷം പുറത്തുവരുമ്പോള്സര്വ്വ വെളിച്ചത്തിനും ഇരിപ്പിടമായ സൂര്യപ്രകാശം അവന് കാണാന്സാധിക്കുന്നു.

എല്ലാ മതങ്ങളേപറ്റിയും ഒരേവേദിയില്അവതരിപ്പിക്കുവാന്സാഹചര്യം ഉണ്ടാക്കിയ C.M.L ഭാരവാഹികളോട് നന്ദി രേഖപ്പെടുത്തട്ടെ. അടുത്തതായി സര്വ്വമതസമ്മേളനം നടത്തുവാന്മുന്കൈ എടുത്ത കോളേജ് അധികാരികള്ക്കും മാനേജ്മെന്റിനും നന്ദി രേഖപ്പെടുത്തുന്നു.. അതിനെല്ലാം ഉപരിയായി ഇതുപോലെയുള്ള മീറ്റിങ്ങുകള്സംഘടിപ്പിക്കുവാന്അനുയായികള്ക്ക് സ്വാതന്ത്ര്യം കൊടുത്ത രണ്ടാം വത്തിക്കാന്സൂനഹദോസിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് എന്റെ വാക്കുകളെ ഉപസംഹരിക്കുന്നു.

നന്ദി.

ഡോ:പി.ചിദംബരനാഥ്.

പീടികയില്

പുലിയന്നൂര്പി ,686573

ഫോണ്‍: 04822206050

2 comments:

  1. i know dr chidamaranath personally, and i thought he was just a fanatic hindu, i never knew he had such a great vision or thought

    ReplyDelete
  2. അദേഹം മരിച്ച് പോയത് വിനോദ്‌ചേട്ടന്‍ അറിഞ്ഞൊ.....

    ReplyDelete