ബാംഗ്ലൂരില്‍ ഒരു കോള്‍സെന്ററില്‍ കൂലിപ്പണി ചെയ്യുന്ന കാലം. സാലറി കിട്ടിയിരുന്നില്ല. ശിവാജി നഗര്‍ ബെസ്സ് സ്റ്റാന്‍ഡില്‍ കഴിയുമെങ്കില്‍ ടിക്കറ്റെടുക്കാതെ വന്നിറങ്ങി വെള്ളരിക്കാ വില്‍ക്കുന്ന ഹിന്ദിക്കാരനോട് ആംഗ്യഭാഷയില്‍ വിലപേശി ഒരു മുഴുത്ത വെള്ളരിക്കാ അകത്താക്കും. മലയാളിബേക്കറിയില്‍നിന്ന് മൂക്കുമുട്ടെ ജലപാനം...സുഖജീവിതം.
ബസ്സ് സ്റ്റാന്‍ഡില്‍ തൂണിനുചുവട്ടില്‍ ഒരാള്‍ കിടന്ന് ഉറങ്ങുന്നത് ഞാന്‍ മൂന്നാല് ദിവസം ശ്രദ്ധിച്ചു...ഒരു ഭിക്ഷക്കാരന്റെ വേക്ഷം..കീറിയ വസ്ത്രങ്ങള്‍..ഭാണ്ഡക്കെട്ടില്‍ ചപ്പുചവറുകള്‍...തലയില്‍ ഒരു ഹാറ്റ്. അയാള്‍ക്ക്്് ചുറ്റും ഒരു പത്ത്്് പട്ടികളെങ്കിലും എപ്പോഴും ഉണ്ടായിരുന്നു. അയാളേപ്പോലെതന്നെ ആ നായ്ക്കളും ചലനമില്ലാത്തവരും നിശബ്ദരുമായിരുന്നു. അനക്കമില്ലാതെ ഒരേതൂണിന്റെ ചുവട്ടില്‍ മൂന്ന് ദിവസം കണ്ടപ്പോള്‍ എനിക്ക് സംശയം തോന്നി. ജീവനുണ്ടൊ...അതൊ വിശന്ന് തളര്‍ന്ന് കിടക്കുകയാണൊ...ഒടുവില്‍ കയ്യിലുണ്ടായിരുന്ന ഇരുപത് രൂപയില്‍ പത്തുരൂപാ ഞാന്‍ രണ്ടും കല്‍പ്പിച്ച് അയാളുടെ മുഖത്തിനുനേരേ നീട്ടി. ആക്രമിച്ചെങ്കിലൊ...അയാള്‍ എഴുന്നേറ്റു. സായിപ്പ് തോറ്റുപോകുന്ന ആംഗലേയത്തില്‍ കക്ഷി എന്നെ വിസ്തരിക്കാന്‍ തുടങ്ങി. എനിക്കും ലേശം വട്ടുള്ളതുകൊണ്ട് ഞാനും തിരിച്ച് വിസ്തരിച്ചു...അയാള്‍ ദീര്‍ഘനേരം പലവിഷയത്തേപ്പറ്റിയും അഗാധമായി സംസാരിച്ചു. ജീവിതം..മരണം..പ്രണയം..കാലം..എല്ലാം. ഞാന്‍ തരിച്ച് നില്‍ക്കുകയായിരുന്നു. ഒടുവിലാണ് ഞാന്‍ അയാളുടെ പേര് ചേദിച്ചത്. പേരുകളുടെ അര്‍ത്ഥമില്ലായ്കയേപ്പറ്റി അയാള്‍ പറഞ്ഞു. ഞാന്‍ എങ്ങിനെ അയാളെ അഡ്ഡ്രസ്സ് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ കക്ഷി പറഞ്ഞു. യു ക്യാന്‍ കോള്‍ മി നയന്‍താര...കണ്ണകള്‍ നക്ഷത്രം പോലെയുള്ളവള്‍ എന്നാണ് അതിന്റെ അര്‍ത്ഥമെന്നും അവര്‍ പറഞ്ഞു. അവര്‍ ഒരു സ്ത്രീയാണെന്ന് അപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്. അവരുടെ കണ്ണുകള്‍ നക്ഷത്രങ്ങള്‍ തന്നെയായിരുന്നു. അഗാധമായ കൊക്കകള്‍...സംസാരത്തിനിടയില്‍ അവരുടെ കണ്ണുമായി എന്റെ കണ്ണുടക്കുമ്പോള്‍ ആ അഗാധതയിലേക്ക് കാല്‍ വഴുതിവീണ് അപ്രത്യക്ഷമാകാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു....പഞ്ച് ചെയ്യാന്‍ നേരമായപ്പോള്‍ ഞാന്‍ അവരോട് ഗുഡ്‌ബൈ പറഞ്ഞു. ഞങ്ങള്‍ക്ക് ചുറ്റും ഒരുപറ്റം ആള്‍ക്കാര്‍ കൂടിനില്‍ക്കുന്നുണ്ടായിരുന്നു എന്ന് ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്....പിന്നീട് ഞാന്‍ അവരെ കണ്ടിട്ടേയില്ല.
നാട്ടില്‍ വന്നപ്പോള്‍ എന്റെ സുഹൃത്തും ഗുരുതുല്യനുമായ ഡോക്ടര്‍ വേണുഗോപാലിനോട് ഈ സംഭവം വിശദമായി പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. അവര്‍ ഒരു അവധൂതയാണ്...നായ്ക്കളുടെ നിശബ്ദസാമീപ്യവും കണ്ണുകളുടെ നിശ്ചലതയും മറ്റെല്ലാ ലക്ഷണങ്ങളും അത് ശരിവക്കുന്നു. ഭഗവതി എന്ന് പറയാം. മായമ്മയും ഇതുപോലെയായിരുന്നത്രെ...മഹായോഗിനി...അവര്‍ ഈ ശരീരത്തില്‍ ഉണ്ടെന്ന് മാത്രം...സത്യത്തില്‍ അവര്‍ മനസ്സിനക്കരെയാണ്.....ഡോക്ടര്‍ എന്നോട് പറഞ്ഞു. നീ അവരെ കണ്ടെത്തിയെന്ന് അഹങ്കരിക്കേണ്ട സത്യത്തില്‍ അവര്‍ നിന്നെയാണ് കണ്ടെത്തിയത്. ഷി വാസ് വെയിറ്റിങ്ങ് ഫോര്‍ യു.....
Friday, 6 November 2009
Subscribe to:
Post Comments (Atom)
സൂക്ഷിക്കണം.
ReplyDeleteചേ...പേരു കേട്ടപ്പോള്‍ എന്തൊക്കെയൊ പ്രതീക്ഷിച്ചു....
ReplyDeleteകൊള്ളാം അനുഭവം !!!
ReplyDeleteനയന്‍ താരയെ കാണിച്ചില്ല..:-)
ReplyDeleteകൊള്ളാം...
ReplyDeleteആ പത്തു രൂപ നീട്ടാന്‍ തോന്നിയ മനസ്സിനെ
ReplyDeleteനിറഞ്ഞ മനസ്സോടെ കാണുന്നു.
നന്മകള്‍ നേരുന്നു.
shey..nayanthara ennu kettitu oooti vannatharunnu...itippo oru mathiri...hmmm :)
ReplyDeleteആശംസകൾ..നല്ല അവതരണം
ReplyDeleteദെന്തൂട്ടാഷ്ടാ ത് ??
ReplyDeleteആശ്രിതവത്സലേ അമ്മേ മഹാമായേ, നീ നിന്റെ മക്കള്‍ക്ക് എന്തെല്ലാംരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ReplyDelete