സ്വാഭാവികമായ സെക്സ് എതിര് ദ്രൂവങ്ങള്തമ്മിലുള്ള ഊര്ജ്ജവിനിമയമാണ്. മരണം പോലെതന്ന സെക്സുംഒരു പരിധി വരെ ദുര്ഗ്രാഹ്യമാണ്.ലൈംഗിംകവേളയിലെ ശരീരത്തിന്റെ പ്രതികരണങ്ങളും പ്രത്യേകതകളുംശാസ്ത്രം കുറെയൊക്കെ കണ്ടെത്തിയെങ്കിലും മനസിനും ബോധത്തിനും സംഭവിക്കുന്ന അവസ്ഥാന്തരങ്ങളേപ്പറ്റിഅമേരിക്കക്കാരനും ഇന്ഡ്യക്കാരനും ഒരുപോലെ അജ്ഞനാണ്. കാരണമെന്തെന്നാല്...വലകെട്ടുവാന്എട്ടുകാലിയെ ആരും പഠിപ്പിക്കേണ്ടതില്ല. വലകെട്ടുവാനുള്ള സ്കെച്ചും പ്ലാനും അതിന്റെ ഓരോകോശങ്ങളിലും ജന്ന്മനാല്തന്നെ മുദ്രിതമാണ്. സ്വാഭാവികമായും സംഭവിക്കേണ്ട ലൈംഗിക കേളീനിലകള്പക്ഷെ മനുഷ്യന് ക്ലാസ്സില് പോയി നോട്ടെഴുതി പഠിക്കണം...പ്രണയപൂര്വ്വമുള്ള സെക്സ് ഈ നിലകള്കണ്ടെത്തുന്നതിനുള്ള ഉല്ക്കാഴ്ച്ച അവന് പ്രദാനം ചെയ്യുന്നു....പക്ഷെ പ്രണയം ജീവിതത്തില്നിന്ന്സിനിമകളിലേക്ക് കുടിയൊഴിക്കപ്പെട്ടതോടെ അതിനൊപ്പം ഉള്ക്കാഴ്ച്ചകളും നഷ്ടമായി...പൂവിന് സുഗന്ധം പോലെപ്രണയത്തിന്റെ ഉപോല്പ്പന്നമായോ സ്വാഭാവികമായ പരിണാമമായോ സംഭവിക്കേണ്ട ലൈംഗികത ഇന്ന്തായ്ത്തടിയില്ലാത്ത വൃക്ഷം പോലെയായിത്തീര്ന്നിരിക്കുന്നു...അതിന് കാരണം മതങ്ങളുടെ അശാസ്ത്രീയസമീപനവും കണ്ടീഷനിങ്ങുമാണ്...സെക്സിനോടുള്ള മതങ്ങളുടെ സമീപനം സമുഹത്തെ മുഴുവനും ലൈംഗികമനോരോഗികളാക്കിമാറ്റിയിരിക്കുന്നു. ലൈംഗികത പാപമാണെന്ന ഇന്ഡയറക്ടായ സൂചന എല്ലാ മതങ്ങളുംനല്കുന്നുണ്ട്. ഒരു പെണ്കുട്ടിയോടൊപ്പം നൂറ് മീറ്റര് നടന്നുനോക്കൂ....അപ്പോഴറിയാം എത്ര കണ്ണുകള് നിങ്ങളെവിചാരണചെയ്യുന്നു എന്ന്...ഒരു സുന്ദരിയോട് വഴിയില് വച്ച് ഒന്ന് സംസാരിച്ച് നോക്കൂ നിങ്ങള്ക്ക് ഒരുനൂറ്പേര്ക്കെങ്കിലും വിശദീകരണം കൊടുക്കേണ്ടിവരും...അവളോടോപ്പം ഒരു ലോഡ്ജില് മുറിയെടുക്കുന്നത്ആലോചിക്കുകയേവേണ്ട...അഴിയെണ്ണേണ്ടിവരും...സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത പാപമാണ്. അങ്ങനെ ചെയ്യുന്നവരെ നമ്മള് ജയിലില് അടക്കും. അവരുടെ കുടുംബം തകര്ക്കും. ശില്പ്പാ ഷെട്ടിയെ ഉമ്മവച്ചസായിപ്പ് ഇനി ഈ ജന്മം സ്വന്തം ഭാര്യയേപ്പോലും ഉമ്മവയ്ക്കില്ല. നമ്മള് പുരുഷന്മാര് പുരുഷന്മാരെ വിവാഹംചെയ്യും, സ്ത്രീകള് സ്ത്രീകളെ കല്യാണം കഴിക്കട്ടെ...പോലീസ് നമുക്ക് കാവല് നില്ക്കും...നമുക്ക് വഴിയരികില്മലമൂത്രവിസര്ജ്ജനം ചയ്യാം..നമ്മള് ആദരിക്കപ്പെടും..എന്നുമാത്രമല്ല ഒരു പ്രത്യേക രക്നത്തിന് നമ്മള്ആര്ഹരാകും...ആ രക്നത്തേക്കുറിച്ച് ഒ വി വിജയന് രാമനെ നായകനാക്കിയുള്ള തന്റെ ഒരു കഥയില്പറഞ്ഞിട്ടുണ്ട്....
ഊര്ജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്നുള്ളത് ഒരു ശാസ്ത്ര സത്യമാണ്. സെക്സ് ഒരുഊര്ജ്ജമാണ്, അതിനെ നശിപ്പിക്കുവാനുള്ള വൃധാപ്രയക്നത്തിലാണ് മനുഷ്യന്. നന്നേചെറുപ്പം മുതല്(ബുദ്ധിഉറക്കുന്നതിന് മുന്പ്)ഉള്ള രോഗാതുരമായ സമൂഹത്തിന്റെ കണ്ടീഷനിങ്ങാണ് ഈ പാഴ്ശ്രമത്തിനാധാരം. ഒരുപാട് അമര്ത്തപ്പെടുമ്പോള് ഊര്ജ്ജം രൂപമാറ്റത്തിന് വിധേയമാകുന്നു. അങ്ങനെ ആണ് ആണിനേയും പെണ്ണ്പെണ്ണിനേയും കാമിച്ച് തുടങ്ങുന്നു. അതില് തെറ്റിന്റേയും ശരിയുടേയും പ്രശ്നം ഒന്നും ഇല്ല. പക്ഷെസ്വാഭാവികമല്ലാത്തതിനാല് സംതൃപ്തി എന്തെന്ന് അവര് ഒരിക്കലും അറിയില്ല. ദാഹിക്കുമ്പോള് ഉപ്പുവെള്ളംകുടിക്കുന്നതുപോലെ...അവരെ പഴിക്കരുത്...കളിയാക്കരുത്..അവര് ബലിയാടുകളാണ്....അവരുടെ ജീവിതത്തില്നിന്നും സ്വാഭാവിക രതിയുടെ ഉഷ്മളതയും സംതൃപ്തിയും എടുത്തുമാറ്റി അരെ മ്ലേഛരാക്കിയത് പ്രബുദ്ധരായപുണ്യവാളന്മാരായ നമ്മളാണ്. സ്വവര്‍ഗ്ഗസംഭോഗം ഇവിടെ നിരോധിക്കാത്തക് നന്നായി. അത് മൃഗങ്ങളിലേക്ക്തിരിഞ്ഞേനെ..വീണ്ടും നിരോധിച്ചാല് അത് പാറകളിലേക്കും മരങ്ങളിലേക്കും വഴിതിരിഞ്ഞ് പോകുമായിരുന്നു. എന്തൊക്കെയായാലും ഇണകളായി കണ്ടെത്തുന്നത് മനുഷ്യരേത്തന്നെയാത് ഒരു ഭാഗ്യമല്ലെ.....
Subscribe to:
Post Comments (Atom)
നിരീക്ഷണങ്ങളോട് പല ഭാഗങ്ങളിലും വിയോജിക്കേണ്ടി വരുന്നു.
ReplyDeleteലൈഗികത വളരെ സുതാര്യമായ സ്ഥലങ്ങളിലാണു അവയുടെ അപരന്മാരുമെന്നതിന്റെ കണക്കെടുപ്പ് (സ്റ്റാറ്റിസ്റ്റിക്സ്) നിരീക്ഷണങ്ങളെ കൊഞ്ഞനം കുത്തുന്നു. ഉദാഹരണത്തിന്നു സ്വവര്‍ഗ്ഗഭോഗം കൂടുതല്‍ കാണുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തന്നെയാണ് മൃഗ ഭോഗവുമെന്നു കാണാം. അതിനാല്‍ തന്നെ സ്വവര്‍ഗ്ഗസംഭോഗം ഇവിടെ നിരോധിക്കാത്തക് നന്നായി. അത് മൃഗങ്ങളിലേക്ക്തിരിഞ്ഞേനെ..വീണ്ടും നിരോധിച്ചാല് അത് പാറകളിലേക്കും മരങ്ങളിലേക്കും വഴിതിരിഞ്ഞ് പോകുമായിരുന്നു. എന്തൊക്കെയായാലും ഇണകളായി കണ്ടെത്തുന്നത് മനുഷ്യരേത്തന്നെയാത് ഒരു ഭാഗ്യമല്ലെ....
എന്ന നിരീക്ഷണമൊന്നും ശരിയായ കണക്കുകളുടെ പിന്‍ബലത്തിലല്ല.
സ്വാഭാവികമായ ലൈഗികത ഇത്ര ദുര്‍ഗാഹ്യമാക്കിയത് മാര്‍കെറ്റിങ് ആണു. ലൈഗികതയുടെ ശക്തി മനസ്സു മുതല്‍ ശരീരം വരെ വ്യാപിച്ചു കിടക്കുന്ന ഒരു അപൂര്‍വ്വതയാണെന്നത് - അല്ലെങ്കില്‍ മനസ്സും ശരീരവും ഒരു പോലെ സമന്വയിക്കേണ്ട ഒരവസ്ഥയെന്നത് അതിനെ പലപ്പോഴും ചൂഷനം ചെയ്യിക്കാനുള്ള കാരണമാക്കുന്നു.
കൂടാതെ സെക്സ് നിയന്ത്രിതമല്ലാത്ത സമൂഹത്തിലാണ് നിയന്ത്രിത സമൂഹത്തിനേക്കാള്‍ അതിനോടനുബന്ധിച്ച പ്രശ്നങ്ങളുമെന്നത് പഠന വിഷയമാക്കേണ്ടതാണു
well said..
ReplyDeleteI too agree to that.
Well said .. agree with you
ReplyDeleteപ്രീയപ്പെട്ട കാട്ടിപ്പരുത്തി,
ReplyDeleteതാങ്കളുടെ വിയോജിപ്പിനോട് ഞാന്‍ യോജിക്കുന്നു...പക്ഷെ ഞാന്‍ ആരെയും കൊഞ്ഞനം കുത്താറില്ല,സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍(സത്യമായും പഠിച്ചിട്ടുണ്ട്)ചില ശത്രുക്കളെ കൊഞ്ഞനം കുത്തിയിട്ടുണ്ടെന്ന് സമ്മതിക്കുന്നു...താങ്കളുടേത് ഒരു മാത്തമാറ്റിക്കല്‍ അപ്രോച്ചാണെന്ന് തോന്നുന്നു. ലൈംഗികാപവര്‍ത്തനങ്ങള്‍ നിശ്ചിതമായ പാതയിലൂടെ വണ്‍ ബൈ വണ്ണായി,സ്വവര്‍ഗ്ഗത്തില്‍ നിന്നും മൃഗത്തിലേക്കും അവിടെനിന്ന് പാറയിലേക്കും ഗതിമാറുന്ന ഒന്നാണെന്ന് ഞാനും കരുതുന്നില്ല. അതെല്ലാം ആയിരത്തൊന്ന് കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.(ആയിരത്തി ഒന്നാണൊ രണ്ടാണൊ എന്ന്് ശരിക്കും ഓര്‍ക്കുന്നില്ല.)എന്റെ അറിവില്‍ പെട്ടിടത്തോളം ചില കിഴക്കന്‍ രാജ്യങ്ങളിലെ ലൈംഗികത ആബോധപരമായ പരക്കംപാച്ചിലാണ്. വൈകൃതങ്ങള്‍ സ്വാഭാവികമായും അവിടെ സംഭവിക്കും....എന്തിന് അധികം വിശദീകരിക്കുന്നു. പെണ്‍മക്കള്‍ക്ക് സ്വാതന്ത്ര്യം കൊടുത്താല്‍ അവിഹിതഗര്‍ഭമായിരിക്കും ഫലമെന്ന് കരുതുന്ന അച്ഛന്മാര്‍ ചിലപ്പോള്‍ പറഞ്ഞേക്കാം ഇതുവരെയുള്ളകണക്കനുസരിച്ച് നൂറ് പെണ്‍കുട്ടികളള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയപ്പോള്‍ തൊണ്ണുറ്റൊന്‍പത് പേര്‍ ഗര്‍ഭിണികളായി അതുകൊണ്ട് കണക്ക് പറയുന്നത് ഗര്‍ഭത്തിനുത്തരവാദി സ്വാതന്ത്ര്യം അണെന്നാണ്....നല്ല വിലയിരുത്തല്‍..അഭിനന്ദനങ്ങള്‍.
ഇത്തരം സ്വഭാവവൈകല്യങ്ങളെ എതിര്‍ത്ത് അവരെ നേര്‍വഴിക്കു നയിക്കേണ്ടതാണ്. ലൈംഗികതയില്‍ ഇന്നത്തെ തലമുറയ്ക്കുള്ള അമിത താല്പര്യമാണ് ഇതിനെല്ലാം ഹേതു.
ReplyDeleteസംഗീതം എല്ലാവർക്കും ഇഷ്ടമാണ്.എല്ലാ സംഗീതവും എല്ലാവർക്കും ഒരു പോലെ
ReplyDeleteഇഷ്ടപെടുക അസാധ്യമാണ്.ക്ലാസ്സിക്കൽ മുതൽ കഴുതരാഗം വരെ ഇഷ്ടപെടുന്ന
ഹാർഡ് കോർ റോക്ക് മുതൽ നാടൻ സംഗീതം വരെ ഇഷ്ടപെടുന്നവരൊക്കെയും
സംഗീതപ്രേമികൾ തന്നെ..ഒരു കൂട്ടർക്ക് മറ്റുള്ളവരെ സഹിക്കാൻ ബുദ്ധിമുട്ടാണ്.
മെലഡി ഇഷ്ടപെടുന്നവർ മേജർ ഗ്രൂപ്പും മറ്റുള്ളവർ മൈനോരിറ്റി ഗ്രൂപ്പിലും പെടുന്നു..
ക്ലാസ്സിക്കൽ ശീലിച്ച കാതുകൾക്ക് സുഭഗമായ ലളിത സംഗീതം മുഴുക്കുടിയന്
മുന്തിയ കള്ളിനു പകരം മുന്തിരി നീരു പകരുന്നതു പോലെയിരിക്കും..
കഴുതരാഗവും ക്ലാസ്സിക്കലുമൊക്കെ ഇഷ്ടമുള്ളവർ അതു പാടുകയും കേൾക്കുകയും ചെയ്യട്ടെ
പക്ഷെ ദൂരെയെങ്ങാൻ ചെന്ന് മറ്റുള്ളവർക്ക് ശല്ല്യ മുണ്ടാക്കാതെ വേണം..
അഭിരുചികളുടെ പേരിൽ തത്കാലം നമുക്ക് ആരെയും (എക്സ്പറ്റ് റെയർ കെയ്സസ്)
തൂക്കിലെറ്റാതിരിക്കാം .മാത്രമല്ല അഭിരുചികൾ മാറി മറിയാൻ ഒരു
ബ്രെയിൻ ട്യൂമറോ ,ഹൊർമോൺസെക്രീറ്റിംഗ് ഗ്രോത്തോ(hormone secreting growth)
അതോ ഒരു മേജർ സൈക്യാട്രിക് ഇൽനസ്സ് തന്നെയോ കാരണമാവാം എന്നുകൂടി
അറിയുമ്പോൾ........
സോമശേഖരന്‍ ചേട്ടാ....താരകന്റെ അഭിപ്രായത്തോടാണ് എനിക്ക് കൂടുതല്‍ യോജിപ്പ്. അവനവന്റെ ശരി മറ്റുള്ളവന്റെ തലയില്‍ കെട്ടിയേല്‍പ്പിച്ച് അവനെ നേരെയാക്കാന്‍മാത്രം നമ്മള്‍ ആരാണ്....നമ്മുടേതാണ് നേര്‍വഴിയെന്ന് ആര് പറഞ്ഞു. ശരിയും തെറ്റും ആപേക്ഷികമല്ലെ...പിന്നെ ലൈംഗികതയോടുള്ള താല്‍പ്പര്യം ഇന്നത്തെ തലമുറക്ക് മാത്രമുള്ളതൊന്നുമല്ല...
ReplyDelete