Saturday 6 February 2010

ചെത്തിക്കളഞ്ഞുകൂടെ.....

രാഷ്ട്രദീപിക ഫ്‌ളാഷില്‍ വന്ന ഒരു വാര്‍ത്തയുടെ സാരാംശം ഏതാണ്ട് ഇങ്ങനെയാണ്. ആളോഴിഞ്ഞ കാടുപിടിച്ച ഒരു പാര്‍ക്കില്‍ രഹസ്യ സല്ലാപം നടത്തിയിരുന്ന കമിതാക്കളെ നാട്ടുകാര്‍ വളഞ്ഞുപിടിച്ചു. ചോദ്യം ചെയ്യലില്‍ ഇവര്‍ കോളേജ് സ്റ്റുഡന്റ്‌സാണെന്ന് മനസ്സിലായി. നാട്ടുകാര്‍ കോളേജിലേക്ക് ഫോണ്‍ ചെയ്ത് കുറ്റകൃത്യം കോളേജ് അധികൃതരെ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ ഫോണ്‍ ചെയ്ത് മാതാപിതാക്കളെ വിളിച്ചുവരുത്തി. ക്രുദ്ധനായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഓണ്‍ ദ സ്‌പോട്ടില്‍ മകളുടെ ചെവിട്ടത്ത് അടിക്കുന്നു..നാട്ടുകാര്‍ കാമുകന്റെ ബൈക്കിന്റെ കാറ്റ് കുത്തിവിടുന്നു. പയ്യനെ നാട്ടുകാര്‍ തല്ലുന്നു...ഇങ്ങനെ തുടരുന്ന ഒരു വാര്‍ത്ത. ഇതേ സേവഭാവമുള്ള ഒരുപാട് വാര്‍ത്തകള്‍ ഈയിടെ കാണാറുണ്ട്.
സത്യത്തില്‍ ഈ കുട്ടികള്‍ എല്ത് തെറ്റാണ് ചെയ്തത്...എന്തുകൊണ്ട് അവര്‍ ആളൊഴിഞ്ഞ പാര്‍ക്ക് തിരഞ്ഞെടുത്തു....വിശാലമായ ഭൂമിയില്‍ അവര്‍ക്ക് പ്രണയം കൈമാറാന്‍ ഒരിടം കിട്ടിക്കാണില്ല..ഇന്റ്യയില്‍ പ്രത്യേകിച്ചരം കേരളത്തില്‍ ആണിനേയും പെണ്ണിനേയും ഒരുമിച്ച് കണ്ടാല്‍ സംശയംനിറഞ്ഞ നൂറ് കണക്കിന് കണ്ണുകള്‍ അവരെ വേട്ടയാടും...അവരെ കയ്യോടെ പിടിച്ച നാട്ടുകാര്‍ ആരോപിക്കുന്നത് അവര്‍ കാടിന്റെ മറവിലിരുന്ന് പരസ്പരം ചുംബിച്ചെന്നാണ്..അത് അക്ഷന്തവ്യമായ കുറ്റംതന്നെ....അവര്‍ കണ്ണുകളെ ഭയന്ന് ഒരു ലോഡ്ജില്‍ മുറിയെടുത്തിരുന്നെങ്കില്‍ ഒന്നെങ്കില്‍ ലോഡ്ജ് ഉടമതന്നെ ഒളിച്ചുവച്ച ക്യാമറയില്‍ അവരുടെ കേളികള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ ലോകത്തിന് സംഭാവന ചെയ്യുമായിരുന്നു..അല്ലെങ്കില്‍ നാട്ടുകാര്‍ പോലീസിനെ ഫോണ്‍ ചെയ്ത് വരുത്തി അവരെ അറസ്റ്റ് ചെയ്യിക്കുമായിരുന്നു. ഇത്രയും സദാചാരമൂല്യങ്ങളെ മുറുകെപ്പിചിക്കുന്ന ഒരു സമൂഹത്തില്‍ തുടര്‍ന്നും ജീവിക്കാന്‍ ശപിക്കപ്പെട്ടവരാകയാല്‍ അവരുടെ ശിഷ്ടജീവിതം മനോഹരമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..
ഏതെങ്കിലുമ ടൗണിലുടെ കടന്നുപോകുമ്പോള്‍ സിനിമാ പോസ്റ്ററഉകളും കട്ടൗട്ടുകളും ഒന്ന് ശ്രദ്ധിക്കൂ..വടിവാള്‍....മിഷ്യന്‍ ഗണ്ണ്...തുടങ്ങിയ മാരകായുദധങ്ങളുമായി നായകന്‍.
പുരണ്ട രക്തവുമായി വില്ലന്‍....എണ്‍പത് ശതമാനവും വയലന്‍സിന്റെ അരുണദൃശ്യങ്ങള്‍....നിരത്തില്‍ കുഞ്ഞുങ്ങള്‍ ഭിക്ഷ തെണ്ടി നടക്കുന്നു...അബോധത്തിന്റെ സമാധാനം വില്‍ക്കുന്ന ബീവറേജസിനുമുന്നില്‍ നീണ്ടക്യൂ...ഇതിനേപ്പറ്റിയോന്നും സദാചാരമൂല്യച്ച്യുതിയെന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല...
കാമുകന്റെ കൂടെ സമയം ചിലവഴിച്ചതിന് മകളുടെ മുഖത്തടിച്ച അച്ഛന്‍ തന്നെ നാളെ ഒരുവന്റെ കയ്യില്‍ മകളുടെ കൈപിടിച്ച് കൊടുക്കും. ഇതിനെ സമൂഹം അംഗീകരിച്ച കൂട്ടിക്കൊടുപ്പെന്ന് പറഞ്ഞാല്‍ സദാചാരവാദികളുടെ ചോര തിളക്കും. ശരിക്ക് തിളക്കട്ടെ.....അങ്ങനെ വെട്ടിത്തിളച്ചെങ്കിലും അതിലെ വിഷാംശം നിര്‍വ്വീര്യമാകട്ടെ....
പ്രണയപൂര്‍വ്വമുള്ള ലൈംഗികതയും വ്യഭിചാരവും തമ്മില്‍ ഒരേയൊരു ഘടകത്തിന്റെ വ്യത്യാസമേയുള്ളു. പ്രണയം എന്ന ഘടകത്തിന്റേതുമാത്രം. ഒരു അറേഞ്ചിഡ് മാരേജില്‍ ആണിനേയും പെണ്ണിനേയും കൂട്ടിച്ചേര്‍ക്കുന്ന ഘടകങ്ങള്‍ മറ്റുചിലതാണ്. പണം...പാരമ്പര്യം...സമൂഹത്തിലെ സ്ഥാനം...വിദേശത്ത് ജോലി.. അങ്ങനെ വെയ്റ്റുള്ള പലതും ഒരു തട്ടില്‍ തൂങ്ങിയാടുമ്പോള്‍ മറുതട്ടില്‍ അപ്പൂപ്പന്‍ താടിപോലെ ഭാരമുള്ള വെറും പ്രണയം...അതിനെയാരും ശ്രദ്ധിക്കാറില്ല...പക്ഷെ അതില്ലാതെയുള്ള ലൈംഗികതയാണത്രെ വ്യഭിചാരം....അങ്ങനെ നോക്കുമ്പോള്‍ ഒരച്ഛന്‍ മകളെ കൈ പിടിച്ച് കൊടുക്കുന്നത് എന്തിന്.......
പ്രണയത്തിന്റേയും ലൈംഗികതയുടേയും സ്വാതന്ത്ര്യത്തേപ്പറ്റി പറയുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.....നമ്മുടെ സ്വന്തം മക്കളാണ് ഇങ്ങനെ പോകുന്നതെങ്കില്‍ നമ്മള്‍ സഹിക്കുമോ.....അവരോട് ഒന്ന് ചോദിക്കൂ..പണ്ട് നിങ്ങള്‍ ഒരു യുവാവായിരുന്നപ്പോള്‍ ഒരു പെണ്ണിനേയും നിങ്ങള്‍ ചുംബിച്ചിട്ടില്ലേ...തോട്ടിട്ടില്ലേ....ഉണ്ടെന്ന് അപൂര്‍വ്വം ചിലരെ സമ്മതിക്കുകയുള്ളു...അങ്ങനെയുള്ള നീചകൃത്യങ്ങള്‍ ചെയ്യാത്ത പുണ്യാളന്മാര്‍ അതേ ആഗ്രഹത്തോടെ നോക്കിയിട്ടെങ്കിലുമുണ്ടാകും...നോട്ടം സ്പര്‍ശം തന്നെയാണ്...മനസ്സാ ചെയ്യുന്നതും കര്‍മ്മം തന്നെയാണ്...മനസ്സുകൊണ്ടുപോലും അത് ചെയ്യാത്തവന്‍ ഒന്നെങ്കില്‍ യോഗി അല്ലെങ്കില്‍ രോഗി...രണ്ട് കൂട്ടരേയും ഈ ആലോചനയില്‍ പരിഗണിക്കേണ്ടതില്ല....അന്ന് നിങ്ങളുടെ പ്രണയത്തിനും കാമത്തിനും പാത്രമായ പെണ്‍കുട്ടികള്‍ക്കൊന്നും അച്ഛനമ്മമാര്‍ ഇല്ലെന്നാണൊ നിങ്ങള്‍ കരുതുന്നത്.....
കാമുകീകാമുകന്മാരെ പാത്തിരുന്ന് പിടിച്ച നാട്ടുകാരുടെ യഥാര്‍ത്ഥ പ്രശ്‌നം എന്തായിരുന്നു...ജീവിതത്തില്‍ പ്രണയത്തിനെതിരെ കൊടുവാളെടുക്കുന്ന ഇവര്‍ എല്ലാവരുംതന്നെ പ്രണയസിനിമകള്‍ ആവേശത്തോടെ കാണുന്നവരാണ്...ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളുടേയും തീം പ്രണയമാണ്താനും...സിനിമയിലെ പ്രണയം സമൂഹം സ്വീകരിക്കുന്നു. ജീവിതത്തിലെ പ്രണയം അതേസമൂഹം എതിര്‍ക്കുന്നു....കാരണം..ഓരോ പ്രേക്ഷകനും തീയേറ്ററിലെ ഇരുട്ടില്‍ സിനിമയിലെ നായകനുമായി താതാത്മ്യപ്പെടുന്നു...നായകന്‍ അവന്‍തന്നെയാണ്....ജീവിതത്തില്‍ നായകന്‍ മറ്റൊരുവനാണ്...തനിക്ക് സാധിക്കാത്തത് സാധിച്ച മറ്റൊരുവന്‍...അത് അനുവദിക്കരുത്...മനശാസ്ത്രപരമായി പലപേരുകള്‍ വിളിക്കാമെങ്കിലും പച്ചമലയാളത്തില്‍ അസൂയ എന്ന് വിളിക്കാം...അല്ലെങ്കില്‍ മലയാളിയുടെ അടിസ്ഥാന വികാരമെന്നോ മറ്റോ വിളിക്കാം...
അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളോടെ ജീവിതം കഴിച്ചുകൂട്ടിയ ഭീരുക്കള്‍ക്ക് നിഷ്‌കളങ്കരായ യുവതീയുവാക്കള്‍ അവരുടെ സ്‌നേഹവും ഊഷ്മളതയും പങ്കിടുന്നത് കണ്ട് നില്‍ക്കുവാനുള്ള ശേഷിയില്ല...പ്രണയിക്കാത്ത ആ മാന്യന്റെ രാത്രികളെ ഉത്തേജിപ്പിച്ചത് വ്യഭിചാര സ്വപ്‌നങ്ങള്‍ മാത്രം....മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് പാളിനോക്കാന്‍ വെമ്പുന്ന കേരളത്തിന്റെ സ്വന്തം സദാചാരവാദികളുടെ കണ്ണില്‍ പകയാണ്...ബലം പ്രയോഗിച്ചും കാശ്‌കൊടുത്തും ഈ പട്ടികള്‍ പുല്ല് തിന്നും....പുല്ല് മേയുന്ന പശുക്കുട്ടികളേയും തിന്നും...
ശ്വസനം പോലെ കൂടിവെള്ളം പോലെ നിര്‍മ്മലവും സ്വതന്തവുമായിരിക്കണം ലൈംഗികതയും...അതില്‍ നിന്നാണ് ജീവന്‍...അതില്ലാതെ ജീവിതവുമില്ല...ഈ കള്ള സദാചാരവാദികള്‍ ജീവിച്ചിട്ടില്ല...അവര്‍ ജീവനുള്ളപ്പോള്‍ തന്നെ മരിച്ചവരാണ്....മരിച്ച് ജീവിക്കുന്നവരാണ്...പ്രേതാത്മാക്കള്‍....ശവങ്ങള്‍....
എല്ലാ മതങ്ങളും പ്രണയത്തിനെതിരാണ്...ചില ഭാരതീയ ദര്‍ശനങ്ങള്‍ മാത്രം അതിനെ പിന്‍തുണക്കുന്നു...മാനുകളുടെ രൂപത്തില്‍ രതിക്രീഡയില്‍ ഏര്‍പ്പെട്ടിരുന്ന മുനിയേയും പത്‌നിയേയും അമ്പെയ്ത് വധിച്ച രാജാവിന് കിട്ടിയത് ശാപമാണ്...കേരളത്തില്‍ ഇന്ന് അത് പുണ്യമായിരിക്കും....ലിംഗാരാധനയും യോനീപൂജയും നിലനിന്നിരുന്ന രാജ്യം.....കൃഷ്ണന്റെ രാസലീല അന്ന് ഒരു ക്രിമിനല്‍ കുറ്റമായിരുന്നില്ല...ഖജുരാഹോയിലെ ലാവണ്യസൃഷ്ടികള്‍ പ്രണയത്തിന്റെ സ്വാതന്ത്ര്യമല്ലെ ഉദ്‌ഘോഷിക്കുന്നത്...അത്ര സുന്തരമായിരുന്ന ഈ നാട് എങ്ങനെ ഈ സദാചാരരോഗികള്‍ കയ്യടക്കി...നിങ്ങള്‍ എന്തിനാണ് ലോഡ്ജ് മുറികള്‍ റെയ്ഡ് ചെയ്യുന്നത്.....കമിതാക്കളെ വേട്ടയാടുന്നത്.....നിങ്ങള്‍ മന്ത്രം ജപിച്ചാണല്ലൊ കുട്ടിളെ ജനിപ്പിക്കുന്നത്...അവര്‍ ഉണ്ടാകുമ്പോളേ ആ വൃത്തികെട്ട അവയവം അങ്ങ് ചെത്തിക്കളഞ്ഞാല്‍ പോരെ.............

16 comments:

  1. rajesh you said it, excellent , but how a father feels in such a situation is a different matter, but wahts wrong with society is a real concern

    ReplyDelete
  2. വടിവാള്‍....മിഷ്യന്‍ ഗണ്ണ്...തുടങ്ങിയ മാരകായുദധങ്ങളുമായി നായകന്‍.
    പുരണ്ട രക്തവുമായി വില്ലന്‍....എണ്‍പത് ശതമാനവും വയലന്‍സിന്റെ അരുണദൃശ്യങ്ങള്‍....നിരത്തില്‍ കുഞ്ഞുങ്ങള്‍ ഭിക്ഷ തെണ്ടി നടക്കുന്നു...അബോധത്തിന്റെ സമാധാനം വില്‍ക്കുന്ന ബീവറേജസിനുമുന്നില്‍ നീണ്ടക്യൂ...ഇതിനേപ്പറ്റിയോന്നും സദാചാരമൂല്യച്ച്യുതിയെന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല...


    This is the problem in Kerala, even India. The perverted ideas of values and morality are promoted by our movies and fascist cultural and political outfits. Usually such things are challenged by the youth; but in Kerala the youth are slaves of such outfits and that's a tragedy.

    ReplyDelete
  3. ടെക്സ്റ്റൈല്‍ ജുവല്ലറി കച്ചവടക്കാര്‍ക്കൊപ്പം വിവാഹം എന്ന വന്‍‌വ്യവസായത്തിന്‍റെ ലാഭവിഹിതം പറ്റുന്നവരാണ് സര്‍‌വ്വ മതങ്ങളും. ആ ചക്കരക്കുടം കഴിയുന്നത്ര ഉടയാതെ കൊണ്ടുനടക്കേണ്ടത് മുന്‍പറഞ്ഞ കൂട്ട്‌കൃഷി സം‌ഘത്തിന്‍റെ ആവശ്യമാണ്. പക്ഷെ ഇനിയും എത്ര നാള്‍?? പൗരാവകാശങ്ങളേക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായ, തലയില്‍ തുളയില്ലാത്തവരുടെ തലമുറ വളര്‍ന്ന് വരും. വരുന്നുണ്ട് :)

    ReplyDelete
  4. അടങ്ങ് മണിയാ.....അടങ്ങ്.....എന്തിനാ ടെന്‍ഷന്‍ ആവുന്നത്. (ഈ തിളച്ച ചിന്തകള്‍ക്കും, സത്യസന്ധമായ വാക്കുകള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍)

    ReplyDelete
  5. കരുത്തുറ്റ, ആര്‍ജ്ജവമുള്ള വാക്കുകള്‍ തന്നെ. അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ആണിനെയും പെണ്ണിനേയും വളഞ്ഞിട്ട് പിടിക്കുന്നതിന് ദൃക്‌‌സാക്ഷിയാകാത്ത ആളുകള്‍ നാട്ടില്‍ ചുരുക്കമായിരിക്കും. സംഗതി അത് തന്നെ, എനിക്ക് സാധിക്കാത്തത് മറ്റൊരുത്തന് അനുവദിക്കരുതെന്ന അസൂയ നിറഞ്ഞ കുശുമ്പ്. ഈ മലിനവികാരത്തെ സദാചാരബോധമെന്നോ കപടസദാചാരമെന്നോ വിശേഷിപ്പിക്കുന്നത് ശരിയല്ല. രോഗാതുരമാണ് മലയാളി സമൂഹം. ചികിത്സ കിട്ടാന്‍ പ്രയാസമാണ്.....

    തലക്കെട്ട് ഗംഭീരമായി, ഒരു ചാട്ടവാര്‍ പോലെ.....

    ReplyDelete
  6. hi, this is d first time im visiting ur blog and to b honest, this entry is simply superb. ee adutha kaalathu vaayicha ettavum nalla article. You have expressed urself really well and what u have said is correct. Truly enjoyed reading this post.

    If u get time do check some of my articles too, www.sarathgmenon.wordpress.com

    ReplyDelete
  7. Man is his mind.Mind can't be overcome with logics with whatsoever means. Life is like that,not to be blamed at all. If it happens that one is realized once he goes beyond the mind,the realm of truth and attain the highest potential of human being-the Godhood and thus realizes the truth beyond all mundane things which are nothing but hallucinations,superimpositions on one's real nature.
    Till that Self realization there will be the opposites which are natural with the mundane world created by individual mind.
    Understand and realize WHAT AM I?. TILL THEN OPPOSITES ARE BOUND TO BE.

    ReplyDelete
  8. അതെ.. റിലാക്സ്.. വാക്കുകൾക്ക് തീപിടിക്കുന്നുണ്ട്.. നല്ലത്.. പ്രതികരണശേഷി അതിനേക്കാൽ നല്ലത്

    ReplyDelete
  9. കൊള്ളാം. പറയേണ്ടത് പറയേണ്ട രൂപത്തില്‍ പറഞ്ഞിരിക്കുന്നു

    ReplyDelete
  10. നല്ല കുറിപ്പ്.
    തുടരുക.

    ReplyDelete
  11. രാജേഷ്‌,
    സദാചാരശവങ്ങള്‍ക്കിയിലെ നിലവിളി ആരായിരിയ്ക്കും കേള്‍ക്കുക?
    ദുരാത്മാക്കള്‍ നാക്കുചെത്തിക്കളയാതെ നോക്കുക

    ReplyDelete
  12. ബ്ലോഗില്‍ ആണായിട്ടൊരുത്തന്‍ കൂടി....തുടര്‍ന്നും എഴുതുക.

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. വൗ! ഈ പ്രതിഷേധം നല്ലത് പക്ഷെ ഉപദേശവും പ്രതിഷേധവുമൊക്കെ സ്വന്തം കാര്യം വരുമ്പോള്‍ എത്രമാത്രം പ്രാവര്‍ത്തികമാകും എന്നതാണ് പ്രശ്നം!.

    ഉദ്ദേശിച്ചത് നാട്ടുകാരെയല്ല പിതാവിനെയാണ്.

    ഒരഭിപ്രായം ഊക്കോടെ പറഞ്ഞാല്‍ ആണത്വം എന്നൊക്കെ പറയാന്‍ നല്ല രസമാണ്. പ്രായപൂര്‍ത്തിയായ മകള്‍ കാമുകനുമൊത്തുള്ള ചുറ്റിക്കറക്കം
    ( സൗഹൃദമല്ല വിവക്ഷിച്ചത്) കണ്ടാല്‍ കൈകൊട്ടി മകളെ അഭിനന്ദിക്കുന്ന എത്ര അച്ഛന്മാര്‍ ഇവിടെ ആണത്വപോസ്റ്റായി അഭിനന്ദിച്ചിട്ടുണ്ടെന്ന് സ്വയം ഒന്ന് ആലോചിക്കുന്നത് നന്നാവും.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. നന്നായി.പ്രണയ ശൂന്യരായ തലമുറയെ ഒരുക്കിയെടുക്കുന്നത് മതബോധം മാത്രമല്ല,രാഷ്ട്രീയ/സാംസ്കാരിക പ്രവർത്തകർ കൂടിയാണന്നു കാണണം.പ്രണയം കുറ്റകരമായത് കുടുംബത്തിന്റെ അടിസ്ഥാന സ്വഭാവമായ,പിതൃദായ ക്രമത്തെ പരിപാലിക്കാൻ മൊത്തം സമൂഹവും സദാചാര പോലീസിന്റെ വേഷം സ്വയമണീയുമ്പോൾ ,രക്ഷപെടുന്നത് മതം,ജാതിസംഘടനകൾ,ശ്രേണീകൃത ജാതി മൂല്യങ്ങൾ,ഒപ്പം കമ്പോളവും.
    ഒ.ടോ:ശത്രുവിനെ ഒതുക്കാൻ കിട്ടുന്ന വലിയ ആയുധം ലൈംഗീക ആരോപണമാണല്ലോ.

    ReplyDelete